Skip to main content

ചലച്ചിത്രപ്രേമികൾക്കായി ഡോ.ബിജു മെയ് 2ന് അസാപ് ആലപ്പുഴ വെബ്ബിനാറിലൂടെ സംവദിക്കുന്നു  

തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ അസാപിന്റെ ആലപ്പുഴയിലെ ബ്രിഹദ് നൈപുണ്യ പരിശീലന കേന്ദ്രമായ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയകലവൂരിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ വെബ്ബിനാറിലൂടെ ദേശീയ-സംസ്ഥാന അവാർഡ് ജേതാവായ സംവിധായകൻ ഡോ.ബിജു 'സാങ്കേതികത, നൈപുണ്യം,സിനിമ' എന്ന വിഷയത്തിൽ സംവദിക്കുന്നു. ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർ നേടേണ്ട നൈപുണ്യം വിശദമാക്കുന്ന ഈ വെബ്ബിനാറിൽ അദ്ദേഹവുമായി തത്സമയം സംവദിക്കുവാനും അവസരമുണ്ട്. മെയ് 2ന്  രാവിലെ 11.30 മണിയിലേക്ക്‌ പുനക്രമീകരിച്ചിരിക്കുന്നു. സന്ദർശിക്കേണ്ട വെബ് ലിങ്ക് http://skillparkkerala.in/csp-cheriya-kalavoor/

വിശദ വിവരങ്ങൾക്ക് അസാപ് ആലപ്പുഴ ഫേസ്ബുക് പേജ് സന്ദർശിക്കുക. ഹെല്പ് ലൈൻ നമ്പർ: 8129617800. പരിപാടിയിൽ പങ്കെടുക്കുവാൻ മൊബൈലിലോ കമ്പ്യൂട്ടറിലോ സിസ്കോ വെബ്ക്സ് മീറ്റിംഗ്‌സ് എന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ഡൌൺലോഡ് ചെയ്യേണ്ടതാണ്. 

date