Post Category
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി മാര്‍ഗ്ഗനിര്‍ദേശങ്ങളായി
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നതു സംബന്ധിച്ച് പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളായി.
കേരളത്തിലേക്ക് മടങ്ങുന്നതിനായി യാത്രയുടെ വിശദാംശങ്ങള്‍ അടക്കം നോര്‍ക്കയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മടങ്ങിവരാന്‍ ഉദ്ദേശിക്കുന്ന ജില്ലയുടെ കലക്ടറില്‍ നിന്ന് covid19jagratha.kerala.nic.in എന്ന വെബസൈറ്റിലൂടെയാണ് യാത്രാനുമതി വാങ്ങേണ്ടത്. കലക്ടറുടെ യാത്രാനുമതി ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ആരംഭിക്കാനാവൂ. മടങ്ങുന്നവരെ ചെക്ക് പോസ്റ്റുകളില്‍ മെഡിക്കല്‍ പരിശോധന നടത്തും.രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരെ വീട്ടിലേക്ക് പറഞ്ഞുവിടുകയും ഹോംക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ കോവിഡ്കെയര്‍ സെന്‍ര്‍/ ഹോസ്പിറ്റലിലേക്ക് അയക്കും.
date
- Log in to post comments