Post Category
പി.എസ്.സി ഓണ്‍ലൈന്‍ പരിശീലനം
പെരിന്തല്‍മണ്ണ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി സൗജന്യ പരിശീലനം തുടരുന്നു. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി അടക്കമുള്ള കോഴ്സുകളിലേക്ക് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ക്ലാസ് നല്‍കുന്നത്. ഓഡിയോ, വീഡിയോ സ്കാന്ഡ് നോട്ട്സ് എന്നിവയിലൂടെ കുട്ടികള്‍ക്ക് രാവിലെ 10 മുതലാണ് ക്ലാസുകള്‍. അന്നേ ദിവസത്തെ ക്ലാസിനെ ആസ്പദമാക്കി രാത്രി എട്ടിന് പരീക്ഷ നടത്തുകയും വിദ്യാര്‍ഥികള്‍ക്ക് സ്വയം വിശകലനം ചെയ്യാനുള്ള അവസരം നല്‍കുകയും ചെയ്യുന്നുണ്ട്. നിലമ്പൂര്‍ അമല്‍ കോളജ്, എം.എസ്.ഐ ഇംഗ്ലീഷ് സ്കൂള്‍ എന്നിവിടങ്ങളിലും ഓണ്‍ലൈന്‍ ക്ലാസ് നടത്തിവരുന്നു.
date
- Log in to post comments