Skip to main content

കോവിഡ് 19: ജില്ലയില്‍ 3253 പേര്‍  നിരീക്ഷണത്തില്‍ 

ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും  സജീവമായി തുടരുന്നു. നിലവില്‍ അഞ്ചു പേരാണ്  ചികിത്സയിലുള്ളത്. (മലപ്പുറം  സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍).

നിലവില്‍ 3190 പേര്‍ വീടുകളിലും 53 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 6 പേര്‍  ഒറ്റപ്പാലം താലൂക്ക്  ആശുപത്രിയിലും,
4 പേര്‍ മണ്ണാര്‍ക്കാട്  താലൂക്ക്  ആശുപത്രികളിലുമായി ആകെ 3253 പേരാണ്  നിരീക്ഷണത്തിലുള്ളത്.  ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.

പരിശോധനക്കായി ഇതുവരെ അയച്ച 2302 സാമ്പിളുകളില്‍ ഫലം വന്ന 1964 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും രോഗമുക്തരായി  ആശുപത്രി വിട്ടിരുന്നു.

ആകെ 29641 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 26388 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.

4507 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

24*7 കാള്‍ സെന്റര്‍ നമ്പര്‍:  0491 2505264, 2505189, 2505847

ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ മുതിര്‍ന്നവരുടെ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

 1. മുതിര്‍ന്നവര്‍ പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കുക.

 2. മുതിര്‍ന്നവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരാളെ ചുമതലപെടുത്തുക.

 3. മുതിര്‍ന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം,  മരുന്ന് എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

4. വൈദ്യ സഹായം ആവശ്യമെങ്കില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക.

5. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ആശുപത്രിയില്‍ എത്തുക.

 6. മുതിര്‍ന്നവരുടെ മാനസിക സന്തോഷം ഉറപ്പുവരുത്തുക.
 ഒറ്റപ്പെടുത്താതെ ഇരിക്കുക.

 7. കഴിയുന്നത്ര സമയം അവരോടൊപ്പം ചെലവഴിക്കുക.

date