Skip to main content

ലോക്ക് ഡൗൺ: ഇന്ന് 27 കേസുകൾ രജിസ്റ്റർ ചെയ്തു

 

കോവിഡ് -19 പ്രതിരോധത്തിന്റെ  ഭാഗമായുള്ള 
ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് ( മെയ് 1)  രാവിലെ 11.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ കേരള എപ്പിഡമിക്ക് ഡിസീസ് ഓർഡിനൻസ് പ്രകാരം  27 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി  ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും  കേസുകളിലായി 31 പ്രതികളെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക്  ഡൗൺ നിർദ്ദേശങ്ങൾ  പാലിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. 1250 പോലീസുകാരെ  ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. 

ഇന്നലെ 238 പേരെ  അറസ്റ്റ് ചെയ്തു

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെ (ഏപ്രിൽ 30)  ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 201 കേസുകൾ രജിസ്റ്റർ ചെയ്തു. 
ഇത്രയും കേസുകളിലായി 238 ആളുകളെ  അറസ്റ്റ് ചെയ്തിട്ടുണ്ട്. 130 വാഹനങ്ങൾ പിടിച്ചെടുത്തു. കാൽനട യാത്രക്കാർ, വാഹനങ്ങളുമായി ചുറ്റിത്തിരിഞ്ഞവർ,  കടകൾ തുറന്ന്പ്രവർത്തിച്ചത്   എന്നിവയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.

 മാസ്ക് ധരിക്കാത്ത 202 പേർക്കെതിരെ കേസ് 

 മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 202 പേർക്കെതിരെ പോലീസ് കേസെടുത്തു.  മാസ്ക് ധരിക്കേണ്ടതിന്റെ  ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയിൽ പിഴ അടയ്ക്കാനുള്ള നോട്ടീസ് നൽകി വിട്ടയയ്ക്കുകയും ചെയ്തു.

date