Post Category
പരിശോധന നടത്തി
പഴവര്‍ഗ്ഗങ്ങള്‍ക്ക് അമിത വില ഈടാക്കിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വടകര പുതിയ സ്റ്റാന്‍ഡിലെ ഒരു ഫ്രൂട്ട് സ്റ്റാളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി. പരിശോധനയില്‍ വില വിവരപ്പട്ടിക ഇല്ലാതെയും ആവശ്യമായ ലൈസന്‍സുകള്‍ ഒന്നുമില്ലാതെയും അനധികൃതമായാണ് ഈ കട പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥിരമായി അടച്ചുപൂട്ടി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ വടകര റേഷനിങ് ഇന്‍സ്‌പെക്ടര്‍ കെ.പി.കുഞ്ഞികൃഷ്ണന്‍, അളവ് തൂക്ക വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ പി.മോഹന്‍ദാസ്, മുന്‍സിപ്പല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി.ബിജു എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments