Skip to main content

350 പി.പി.ഇ കിറ്റുകള്‍ നല്‍കി

 

കോവിഡിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളെജിലെ ഉപയോഗത്തിനായി  കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) കോഴിക്കോട് ജില്ലാ കമ്മിറ്റി 350 വ്യക്തിസുരക്ഷാ ഉപകരണ (പി.പി.ഇ) കിറ്റുകള്‍ നല്‍കി. ആകെ 2,10,000 രൂപ വിലവരുന്ന കിറ്റുകള്‍ കലക്ടറേറ്റില്‍ വെച്ച് ഭാരവാഹികളായ വി.പി രാജീവന്‍, ടി.കെ അരവിന്ദന്‍, സജീഷ് നാരായണന്‍, എന്‍. സന്തോഷ്, സി.കെ ബീന എന്നിവര്‍ മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി.  എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുത്തു.

date