Post Category
പെരിഞ്ഞനത്ത് പച്ചക്കറി കൃഷിക്കായി 9 ലക്ഷം രൂപ
ലോക്ക് ഡൗൺകാലത്ത് കാർഷികവൃത്തിയിലേക്ക് തിരിയുക എന്ന മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം പെരിഞ്ഞനം പഞ്ചായത്തിൽ പച്ചക്കറി കൃഷി വ്യാപകമാക്കുന്നു. പെരിഞ്ഞനം സമഗ്ര പദ്ധതിയിലുൾപ്പെടുത്തി 2020-21 സാമ്പത്തിക വർഷത്തിലെ പച്ചക്കറി കൃഷിയുടെ വ്യാപനത്തിന് ഒമ്പത് ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഇതുവഴി പച്ചക്കറികൃഷി യാഥാർത്ഥ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് അറിയിച്ചു. പദ്ധതി പ്രകാരം എല്ലാ വീടുകളിലും അഞ്ചിനം പച്ചക്കറിതൈകൾ 75 എണ്ണം വീതം സൗജന്യമായി വിതരണം ചെയ്യും. കാർഷിക സമിതികൾ രൂപീകരിച്ച് മോണിറ്ററിംഗ് നടത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷ്യസുരക്ഷയിലൂടെ അതിജീവനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
date
- Log in to post comments