Skip to main content

ഏപ്രിലിലെ സൗജന്യ പയര്‍വര്‍ഗവിഹിതം  ഈ മാസത്തെ റേഷനൊപ്പം വിതരണം ചെയ്യും

 

 

എ.എ.വൈ,(മഞ്ഞ കാര്‍ഡ്) പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട മുന്‍ഗണനാ റേഷന്‍ കാര്‍ഡുടമകള്‍ക്ക്   പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം 2020  ഏപ്രില്‍ മാസത്തേക്കനുവദിച്ച   ഒരു കിലോ ചെറുപയര്‍ മെയ് മാസത്തെ സാധാരണ റേഷനോടൊപ്പം സൗജന്യമായി ലഭിക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. 2020 മെയ്, ജൂണ്‍ മാസങ്ങളിലെ സൗജന്യ പയര്‍വര്‍ഗ വിഹിതം   വിതരണം ചെയ്യുന്ന  തീയതി പ്രത്യേകം അറിയിക്കും. മെയ് മാസത്തെ സാധാരണ റേഷന്‍  മെയ് 20 നകം തന്നെ  എല്ലാ കാര്‍ഡുമകളും കൈപ്പറ്റണം.  

 

ഭക്ഷ്യ ധാന്യ കിറ്റ് കൈപ്പറ്റാം

 

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത സമയത്ത്  കിറ്റ് കൈപ്പറ്റാത്ത എ.എ.വൈ., പി.എച്ച്.എച്ച് (മഞ്ഞ,പിങ്ക് കാര്‍ഡുകള്‍ ) വിഭാഗത്തില്‍പ്പെട്ട  കാര്‍ഡുടമകള്‍ക്ക് കിറ്റ് ബന്ധപ്പെട്ട റേഷന്‍ കടയില്‍ നിന്നും വാങ്ങാന്‍ അവസരം. പൊതുവിഭാഗം സബ്സിഡി (നീല) കാര്‍്ഡുടകള്‍ക്കുള്ള സൗജന്യകിറ്റ് റേഷന്‍ കാര്‍ഡിന്റെ അവസാന അക്ക പ്രകാരം മെയ് 14  വരെ വിതരണം ചെയ്യും. ബയോ മെട്രിക് സംവിധാനം പ്രവര്‍ത്തിക്കാതെ വന്നാല്‍ ഒറ്റത്തവണ പാസ്വേര്‍ഡ് ഉപയോഗിച്ചോ മാന്വല്‍ മോഡ് വഴിയോ കിറ്റ് വിതരണം ചെയ്യും.

 

കിറ്റ് അറിയാതെ വിട്ടുനല്‍കിയവര്‍ക്ക് വീണ്ടും അവസരം

 

സംസ്ഥാനസര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക്  വിട്ടുനല്‍കുന്നതിനുള്ള സൗകര്യം  ഓണ്‍ലൈന്‍ വഴിയും എസ്.എം.എസ് മുഖേനയും അവസരം നല്‍കിയിരുന്നു. കിറ്റ് വിട്ടു നല്‍കുന്നതിനാണ് എന്നറിയാതെ എസ്.എം.എസ് വഴി  വിട്ടുനല്‍കിയ റേഷന്‍ ഗുണഭോക്താക്കള്‍ക്ക്  കിറ്റ് വീണ്ടും ആവശ്യമുണ്ടെങ്കില്‍ വിവരം അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ അറിയിക്കണമെന്നും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.  
 

date