Skip to main content

കോവിഡ് 19: ആശ്വാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു      

 

       

കേരള ഷോപ്പ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്  തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങളില്‍ നിന്നു കോവിഡ് 19 ആശ്വാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2019 മാര്‍ച്ച് 31 വരെ  കുടിശ്ശികയില്ലാതെ അംശദായം അടച്ചവര്‍ക്കും അതിനുശേഷം അംഗത്വമെടുത്തവരില്‍  കുടിശ്ശികയില്ലാതെ അംശദായം അടച്ചുവരുന്നവര്‍ക്കും കോവിഡ് ധനസഹായം ഇതുവരെ ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. peedika.kerala.gov.in  എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.
ഫോണ്‍: 0495 2372434.

date