സിവില്‍ സ്റ്റേഷന് ജീവനക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിനും ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും സിവില്‍ സ്റ്റേഷനിലേക്ക് കെ എസ് ആര് ടി സി ബസ് സൗകര്യം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. മെയ് 15 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായാണ് ബസ് സര്‍വീസുകള്‍ ഉണ്ടാവുക. പരമാവധി 27 ജീവനക്കാരെ മാത്രമേ ബസില്‍ പ്രവേശിപ്പിക്കൂ. ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്താം. സാധരണ നിരക്കിന്റെ ഇരട്ടിയായിരിക്കും യാത്രാ ചാര്‍ജ്ജ്. കൊല്ലം ജില്ലാ ആസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ യാത്രാ സൗകര്യം ആവശ്യമുള്ള ജീവനക്കാര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
കൊല്ലം സിവില്‍ സ്റ്റേഷനിലേക്കുള്ള ബസ് റൂട്ടുകളുടെ സമയ ക്രമം
കരുനാഗപ്പള്ളി-ചവറ (കരുനാഗപ്പള്ളി കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ്) - രാവിലെ 8.15, 8.30, 8.45 എന്നീ സമയക്രമങ്ങളില്‍ മൂന്നു ബസുകള്‍ സര്‍വീസ് നടത്തും.
പാരിപ്പള്ളി- ചാത്തന്നൂര്‍-കൊട്ടിയം-തട്ടാമല-റെയില്‍വേ സ്റ്റേഷന്(പാരിപ്പള്ളി കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ്) - രാവിലെ 8.50, 9.00 എന്നീ സമയക്രമങ്ങളില്‍ രണ്ട് ബസുകള്‍ സര്‍വീസ് നടത്തും.
കൊട്ടാരക്കര-കുണ്ടറ-കരിക്കോട്-കടപ്പാക്കട-താലൂക്ക് കച്ചേരി (കൊട്ടാരക്കര സെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ്) - രാവിലെ 8.15, 8.30 എന്നീ സമയക്രമങ്ങളില്‍ രണ്ട് ബസുകള്‍ സര്‍വീസ് നടത്തും.
കൊട്ടാരക്കര-കുണ്ടറ-അഞ്ചാലുംമൂട്-ഹൈസ്കൂള്‍ ജംഗ്ഷന്(കൊട്ടാരക്കര സെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ്) - രാവിലെ 8.45 ന് ഒരു ബസ് സര്‍വീസ് നടത്തും.
ആയൂര്‍-പൂയപ്പള്ളി-കണ്ണനല്ലൂര്‍-മുഖത്തല-അയത്തില്‍(ആയൂര്‍ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ്) - രാവിലെ 8.45 ന് ഒരു ബസ് സര്‍വീസ് നടത്തും.
കൊല്ലം സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്നും വൈകിട്ട് 5.10 നാണ് തിരികെയുള്ള ബസ് സര്‍വീസ് നടത്തുക. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് 8547610032, 9496328008 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്.കെ. നമ്പര്‍. 1366/2020)
- Log in to post comments