ജില്ലയില്‍ നാലു പേര് കൂടി കോവിഡ് മുക്തരായി
ജില്ലയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന നാലു പേര് കൂടി ഇന്നലെ (മെയ് 1) രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശി 28കാരി, കൂടാളി സ്വദേശി 30കാരന്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തായിനേരി സ്വദേശി 24 കാരന്, ചെറുവാഞ്ചേരി സ്വദേശി 21കാരി എന്നിവരാണ് പുതുതായി രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 75 ആയി. ജില്ലയില്‍ ആകെയുള്ള 116 കൊറോണ പോസിറ്റീവ് കേസുകളില്‍ ബാക്കി 41 പേര് വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
ജില്ലയില്‍ നിലവില്‍ 2560 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 58 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും ജില്ലാ ആശുപത്രിയില്‍ ആറു പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 36 പേരും വീടുകളില്‍ 2458 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 3685 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3251 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2877 എണ്ണം നെഗറ്റീവാണ്. 434 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
- Log in to post comments