ഡെങ്കിപ്പനിയെ നേരിടാന്‍ ജില്ലയില്‍ 'ബ്രേക്ക് ദ സൈക്കിള്‍ ക്യാമ്പയിന്‍' ഉദ്ഘാടനം ഇന്ന് (മെയ് 16)
ഇന്ന് (മെയ് 16) ദേശീയ ഡെങ്കിദിനമായി ആചരിക്കും. 'ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജനപങ്കാളിത്തം അനിവാര്യം' എന്നതാണ് ഇത്തവണത്തെ ഡെങ്കിദിന സന്ദേശം. ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ 'ബ്രേക്ക് ദ സൈക്കിള്‍' ക്യാമ്പെയിന്‍ നടത്തും.
പൊതുജന പങ്കാളിത്തത്തോടെ കൊതുകിന്റെ ഉറവിടനശീകരണം വഴി ഒരാള്‍ക്കും കൊതുകു കടി ഏല്‍ക്കാതിരിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 11 ന് കലക്‌ട്രേറ്റില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി പരിപാടിയുടെ പങ്കാളിത്തം ക്രമീകരിക്കും. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് മാസ് മീഡിയ വിഭാഗം തയ്യാറാക്കിയ ഡെങ്കിപ്പനി ബോധവത്കരണ ലഘുലേഖയും പോസ്റ്ററുകളും പ്രകാശനം ചെയ്യും.
(പി.ആര്‍.കെ. നമ്പര്‍. 1388/2020)
- Log in to post comments