Skip to main content

രേഖകള്‍ ഹാജരാക്കണം

കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന 1000 രൂപ ധനസഹായത്തിന് രേഖകള്‍ സമര്‍പ്പിക്കാത്ത തൊഴിലാളികള്‍ രേഖകള്‍ ഹാജരാക്കണം. കേരളാ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് കായംകുളം ഇന്‍സ്പെക്ടര്‍ കാര്യാലയത്തിന്റെ പരിധിയില്‍ വരുന്ന ആലപ്പുഴ ജില്ലയിലും ശൂരനാട് വടക്കു പഞ്ചായത്തിലും പ്രവര്‍ത്തിക്കുന്ന കുശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളാണ് അപേക്ഷിക്കേണ്ടത്. ക്ഷേമനിധി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ ഫോണ്‍ നമ്പര്‍ സഹിതം കായംകുളം ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നേരിട്ടോ  cashewinsp.kylm@gmail.com    എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 9446444406 എന്ന നമ്പറില്‍ ലഭിക്കും.
(പി.ആര്‍.കെ.നമ്പര്‍. 1427/2020)
 

date