Post Category
ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം നല്‍കി
മലപ്പുറം ന്യൂ പന്നിപ്പാറ ബ്രിക്സ് ആന്‍ഡ് മെറ്റല്‍സും സഹോദര സ്ഥാപനമായ കോഴിക്കോട് അലിഫ് ബില്‍ഡേഴ്സും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഗവ.ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ കൈവശമാണ് ചെക്ക് നല്‍കിയത്. കോഴിക്കോട് സബ് കോടതിയില്‍ നിന്നു വിരമിച്ച ക്ലാര്‍ക്ക് ഇ.പി മൊയ്തീന്‍ തന്റെ അവസാന മാസശമ്പളമായ 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
date
- Log in to post comments