Post Category
ഉള്‍നാടന്‍ മത്സ്യകൃഷി പദ്ധതി
സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന് ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, പംഗേഷ്യസ് മത്സ്യങ്ങളുടെ വളര്‍ത്തല്‍, മണ്‍കുളങ്ങളിലെ ഗിഫ്റ്റ് മത്സ്യകൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ഒരു നെല്ലും ഒരു മീനും പദ്ധതി, ഓരുജല ചെമ്മീന്‍ കൃഷി, സംയോജിത മത്സ്യകൃഷി, സമ്മിശ്ര ഓരുജല മത്സ്യകൃഷി, പടുതകുളങ്ങളിലെ കരിമീന്‍കൃഷി, ഓരുജല കൂട് കൃഷി, വെള്ളക്കെട്ടുളള പ്രദേശങ്ങളിലെ കാര്‍പ്പുകൃഷി എന്നീ പദ്ധതികളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ലഭിക്കുന്നതിന് കോട്ടയം ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷയോടൊപ്പം കരം അടച്ച രസീതിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0481 2566823
date
- Log in to post comments