Skip to main content

ന്യൂനമർദ്ദം: കേരള തീരത്തും തെക്ക് കിഴക്കൻ അറബിക്കടലിലും മൽസ്യബന്ധനത്തിന് പോകരുത്

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ വ്യാഴാഴ്ച അർദ്ധരാത്രി മുതൽ കേരള തീരത്തും തെക്ക് കിഴക്കൻ അറബിക്കടലിലും മൽസ്യബന്ധനം പൂർണമായി നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്തെത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.  
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇപ്പോൾ മഴ ലഭിക്കുന്നുണ്ട്. ഇത്തവണ ജൂൺ ആദ്യ വാരത്തിൽ തന്നെ മൺസൂൺ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് തന്നിട്ടുണ്ട്. സാധാരണയിൽ കൂടുതൽ മഴ ഇത്തവണയും പ്രതീക്ഷിക്കാമെന്നാണ് സൂചന. അടുത്ത അഞ്ചു ദിവസവും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1971/2020

date