കോർപ്പറേഷനിലെ പ്രധാനപ്പെട്ട തോടുകളുടെ ശുചീകരണം പൂർത്തിയായി
മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൃശൂർ കോർപ്പറേഷൻ പരിധിയിലെ പ്രധാനപ്പെട്ട തോടുകളുടെ ശുചീകരണം പൂർത്തിയായി. 2018, 19 വർഷങ്ങളിലെ പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായാണ് കോർപ്പറേഷന്റെ പ്രളയപ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ലോക്ഡൗണിൽ ഇളവുകൾ വന്നപ്പോൾ കോവിഡ്-19 ന്റെ മുൻകരുതലുകൾ പാലിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. കോർപ്പറേഷൻ പരിധിയിലെ പ്രധാനപ്പെട്ട എല്ലാ തോടുകളും ജലനിർഗമനത്തിന് സജ്ജമാക്കി കഴിഞ്ഞു. ഇതോടെ തൃശൂർ കോർപ്പറേഷൻ പരിധിയിലെ 90 ശതമാനം പ്രളയപ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞതായി മേയർ അജിത ജയരാജൻ അറിയിച്ചു. ജൂൺ ആദ്യവാരത്തോടുകൂടി ഈ പ്രവർത്തനം പൂർണ്ണമാകുന്നതോടെ കോർപ്പറേഷൻ പരിധിയിൽ ജലനിർഗമനം സുഗമമാവുമെന്നും മേയർ അറിയിച്ചു.
മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ്.പി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോൺഡാനിയൽ, സി.ബി.ഗീത, കരോളി ജോഷ്വ, എം.എൽ.റോസി, ഷീബ ബാബു, ഡി.പി.സി.മെമ്പർ വർഗ്ഗീസ് കണ്ടംകുളത്തി, പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ, കൗൺസിലർമാർ, കോർപ്പറേഷൻ സെക്രട്ടറി, കോർപ്പറേഷൻ എഞ്ചിനീയർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
- Log in to post comments