Skip to main content

ബെവ് ക്യൂ ആപ്പ്: മന്ത്രി റിപ്പോർട്ട് തേടി

വെർച്വൽ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബെവ് ക്യൂ മൊബൈൽ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി.പി. രാകൃഷ്ണൻ സംസ്ഥാന ബിവറേജസ് കോർപറേഷനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.  ഇതുസംബന്ധിച്ചു നടന്ന പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വിലയിരുത്തി.
ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ് വഴി ടോക്കൺ ലഭ്യമാക്കാനുള്ള സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ചതായി യോഗം വിലയിരുത്തി.  ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ ബെവ് ക്യൂ ആപ്പ് വഴി 30 ലേക്കുള്ള ടോക്കണുകൾ നൽകും.  
ഒരു ദിവസം ഏകദേശം 4.5 ലക്ഷം ഉപഭോക്താക്കൾക്കാണ് സാമൂഹിക അകലം പാലിച്ച് മദ്യവിതരണം നടത്താനാവുക.  മെയ് 31 (ഞായറാഴ്ച), ജൂൺ ഒന്ന് (ഡ്രൈ ഡേ) തിയതികളിൽ മദ്യവിതരണ കേന്ദ്രങ്ങൾക്ക് അവധിയാണ്.  ജൂൺ രണ്ടു മുതൽ എല്ലാ സാങ്കേതിക പരിമിതികളും പരിഹരിച്ച് പൂർണ്ണമായ സംവിധാനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ബെവ്‌കോ എം.ഡി അറിയിച്ചു.
പി.എൻ.എക്സ്.1978/2020

 

date