28 ന് 5 രാജ്യങ്ങളില്‍ നിന്നായി ഇടുക്കിയിലെത്തിയത് 29 പ്രവാസികള്‍
അഞ്ച് വിദേശ രാജ്യങ്ങളില്‍ നിന്നായി 29 പ്രവാസികളാണ് വ്യാഴാഴ്ച്ച ഇടുക്കി ജില്ലയിലെത്തിയത്. ഒരു ഗര്‍ഭിണിയടക്കം അഞ്ച് വനിതകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ ഒമ്പത് പേരാണ് ദുബായില്‍ നിന്നെത്തിയത്. ഇതില്‍ എട്ട് പേര്‍ സ്വകാര്യ വാഹനത്തില്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാളെ തൊടുപുഴ സ്വകാര്യ ഹോട്ടലിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി. അബുദാബിയില്‍ നിന്ന് നാല് പേരാണെത്തിയത്. ഇവരില്‍ മൂന്ന് പേരെ തൊടുപുഴ പെരുമ്പളളിച്ചിറ കോളേജിലും ഒരാളെ തൊടുപുഴ രണ്ടാമത്തെ സ്വകാര്യ ഹോട്ടലിലും കോവിഡ് കെയര്‍ സെന്ററുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. കുവൈറ്റില്‍ നിന്ന് അഞ്ച് വനിതകളും നാല് പുരുഷന്‍മാരുമുള്‍പ്പെടെ ഒമ്പത് പേരാണ് ജില്ലയിലേക്ക് വന്നത്. ഇവരില്‍ നാല് പേരെ സ്വകാര്യ ഹോട്ടലിലിലും ഒരാളെ രണ്ടാമത്തെ സ്വകാര്യ ഹോട്ടലിലും നാല് പേരെ പെരുമ്പളളിച്ചിറ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും രണ്ട് വനിതകളും ഒരു പുരുഷനുമുള്‍പ്പെടെ മൂന്ന് പേരാണ് എത്തിയത്. ഇതില്‍ രണ്ടു പേരെ് റിസോര്‍ട്ടില്‍ തയ്യാറാക്കിയ പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് താമസിപ്പിച്ചത്. ഒരാളെ ഹോട്ടലിലെ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ബഹ്‌റിനില്‍ നിന്നും ഒരു തമിഴ്‌നാട് സ്വദേശിയുള്‍പ്പെടെ നാലു പുരുഷന്‍മാരാണെത്തിയത്. മൂന്നുപേരെ സ്വകാര്യ ഹോട്ടലിലെ കേന്ദ്രത്തിലും രാജാക്കാട് സ്വദേശിയായ 33 കാരനെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കിടെ ശാരീരികാവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലുമാക്കി.
- Log in to post comments