Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 29-05-2020

ലെവല്‍ക്രോസ് അടച്ചിടും
തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ എന്‍ എച്ച് - ബീച്ച് റോഡിലുള്ള 234- നമ്പര്‍ ലെവല്‍ ക്രോസ് ജൂണ്‍ ഒന്നിന് രാവിലെ എട്ട് മണി മുതല്‍ അഞ്ചിന് വൈകിട്ട് ആറ് മണി വരെ അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു

ഗാര്‍ഹിക പീഢനം; ബന്ധപ്പെടാം
സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഢനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍  ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റസല്യൂഷന്‍ സെന്റര്‍ (ഡി സി ആര്‍ സി)രൂപീകരിച്ചിട്ടുണ്ട്.  ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും കൗണ്‍സലിംഗിനുമായി ഡി സി ആര്‍ സിയുമായി ബന്ധപ്പെടാവുന്നതാണ്.  ഫോണ്‍: 0497 27133590

date