കണ്ണൂര്‍ അറിയിപ്പുകള്‍ 10-06-2020
ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷിക്കാം
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുകയോ atdcindia.co.in ല്‍ പേര് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യുക. ഫോണ്‍: 9746394616, 9744917200.
സ്‌പോട്ട് അഡ്മിഷന്‍
നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 12 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ടി സി സഹിതം നേരിട്ട് സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9400006495, 0497 2871789
ലേലം ചെയ്യും
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് മെന്‍സ് ഹോസ്റ്റലിന്റെ അരികില്‍ കടപുഴകി വീണ തേക്ക് മരം ജൂണ്‍ 22 ന് രാവിലെ 11 മണിക്ക് കോളേജ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2780226.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിവിഷന്‍ ഓഫീസിലേക്ക് സിവില്‍ എഞ്ചിനീയറിങ് ക്വാളിറ്റി കണ്‍ട്രോള്‍ ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിച്ച് കമ്മീഷന്‍ ചെയ്യുന്നതിന് നല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 19 ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2732161.
പ്രമോട്ടര്‍ നിയമനം
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി എച്ച് എസ് സി/ഫിഷറീസ് വിഷയത്തിലുള്ള ബിരുദം/സുവോളജി ബിരുദം/എസ് എസ് എല്‍ സി യും കുറഞ്ഞത് മൂന്ന് വര്‍ഷം അക്വകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 20 നും 56 നും ഇടയില്‍. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജൂണ്‍ 20 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ, ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ 670 017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2731081.
വൈശാഖ മഹോത്സവം
വഴിപാടുകള്‍ ഓണ്‍ലൈനായി
കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തും. ഭക്തര്‍ക്ക് വഴിപാടുകള്‍ ദേവസ്വം അക്കൗണ്ടില്‍ പണമടച്ച് ഓണ്‍ലൈനായി നടത്താം. വഴിപാട് നടത്തുന്നവര്‍ക്കോ, മറ്റ് ഭക്തര്‍ക്കോ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
സ്വര്‍ണക്കുടം സമര്‍പ്പണം 1 ന് 1200 രൂപ, വെള്ളിക്കുടം ഒന്ന് 700 രൂപ എന്നിങ്ങനെയാണ് നിരക്ക്. വഴിപാട് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പണം അടയ്ക്കാം. ദേവസ്വം എക്കൗണ്ട് നമ്പര്‍ 0971053000000241, കഎട കോഡ് ടകആഘ0000971, സൗത്ത് ഇന്ത്യന്‍ ബാങ്ക് കൊട്ടിയൂര്‍ ബ്രാഞ്ച്. www.kottiyoordevaswom.com. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0490 2430234, 9946543201
- Log in to post comments