Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ നൂതന പദ്ധതികള്‍ക്ക് അംഗീകാരം

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ നൂതന പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് സാങ്കേതിക സമിതി യോഗം അംഗീകാരം നല്‍കി.  
 കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷിക്കാര്‍ക്കുള്ള സമഗ്ര മാനസിക ആരോഗ്യ പദ്ധതി 'കൈത്തിരി',  ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ ചാന്‍സെസ്-ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍  നിപ രോഗത്തിന്റെ ആവര്‍ത്തന സാധ്യതാ പഠനം,  പനങ്ങാട് ഗ്രാമ പഞ്ചായത്തിന്റെ സുഭിക്ഷ കേരളം മിനി ഡയറി,  വളയം പഞ്ചായത്തിന്റെ വടകര പശു പരിപാലനം, ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വര്‍ക് ഷോപ്പ് - അഗ്രി പാര്‍ക്ക്,  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 'സുകൃതം' വയോജന സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്, 'കേരസമൃദ്ധി' സമഗ്ര തെങ്ങുകൃഷി വികസനം, കാര്‍ബണ്‍ ന്യൂട്രല്‍,  പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് വാഹന സൗകര്യമൊരുക്കല്‍,  പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കാഫ് പ്രൊഡക്ഷന്‍ ഇന്‍സെന്റീവ്, വടകര മുന്‍ സിപ്പാലിറ്റിയുടെ '10 കോഴികളും കൂടും' , '24 കോഴികളും കൂടും'  വനിത പദ്ധതികള്‍,  പശുക്കളുടെ ആരോഗ്യ ഉല്‍പാദന പ്രത്യുല്‍പാദന സംരക്ഷണ പദ്ധതിയും,പശുക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് സമയത്തെ ആരോഗ്യ സംരക്ഷണവും ,10 ആടുകള്‍ ഉള്ള മോഡല്‍ മിനി ആടു ഫാം പദ്ധതി,  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ  'സ്പന്ദനം' -വളര്‍ച്ചാ പഠന പെരുമാറ്റ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കുള്ള ആയുര്‍വേദ ചികിത്സാ പദ്ധതി യും 'സുഫലം' വിഷ രഹിത ഫലം ,'സുഭിക്ഷ കേരളം' കൈപ്പാട് നെല്‍കൃഷി വികസനം ,സുഭിക്ഷ കേരളം 'മുറ്റത്തൊരു പൂവന്‍കോഴി' ,കിടാരി ഗ്രാമം (വനിത) ക്രാഡില്‍ നൂതനം (കുട്ടികള്‍) ,എഡ്യു കെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി ,അന്താരാഷ്ട്ര കയാക്കിങ്് മത്സരം - ഡിടിപിസിക്ക് തുക നല്‍കല്‍ ,ക്ലീന്‍ സ്‌കൂള്‍ ,ഒളോപ്പാറ കാച്ചിറ ബണ്ട് റോഡ്-സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപനം, കാടയും കൂടും പദ്ധതി 2021 ,സങ്കരയിനം പശുക്കളുടെ ജനിതക ഗുണം പരമാവധി ഉപയോഗിക്കല്‍, ക്രാഡ്ല്‍ മോഡല്‍ അങ്കണവാടികള്‍ എന്നിവയ്ക്കാണ് യോഗം അംഗീകാരം നല്‍കിയത്.  

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍  ജില്ലാ കലക്ടര്‍ സാംബശിവറാവു അധ്യക്ഷത വഹിച്ചു. പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും വിധവകള്‍ക്കും യുവ സംരംഭകര്‍ക്കും പ്രാധാന്യം നല്‍കണമെന്നു അദ്ദേഹം നിര്‍ദേശിച്ചു.  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ. ശ്രീലത, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി പ്രഫ.പി.ടി. അബ്ദുള്‍ ലത്തീഫ് , അസി.ഡവലപ്‌മെന്റ് കമ്മീഷണര്‍ നിബു ടി കുര്യന്‍, ജില്ലാ ആസൂത്രണ സമിതി ഉദ്യോഗസ്ഥര്‍ , വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date