Skip to main content

വെള്ളപ്പൊക്ക രക്ഷാദൗത്യം; മോക്ഡ്രില്‍ ഇന്ന്(ജൂണ്‍ 16)

 

    വെള്ളപ്പൊക്കം നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അനുകരണ അഭ്യാസം (മോക് ഡ്രില്‍ ) ജൂണ്‍ 16 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ചിറയിന്‍കീഴ് താലൂക്കിലെ വാമനപുരം നദീതീരത്തെ കൊട്ടിയോടാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ  ആഭിമുഖ്യത്തില്‍ മോക്ഡ്രില്‍ നടത്തുന്നത്.  പ്രദേശത്തെ 70 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്ന രീതിയിലാണ് ഇത് സംഘടിപ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍  കാണാനെത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ അനു എസ്.നായര്‍ അറിയിച്ചു.

date