Skip to main content

കൂടിക്കാഴ്ച നടത്തും

 

 

         മാതാപിതാക്കളുടേയും മുതിര്‍ന്ന പൗര•ാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച 2007ലെ നിയമപ്രകാരം മെയിന്റനന്‍സ്  ട്രിബ്യുണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള തിരൂര്‍/പെരിന്തല്‍മണ്ണ  അര്‍.ഡി.ഒ ഓഫീസുകളില്‍ സാമൂഹ്യ നീതി വകുപ്പ് ടെക്‌നിക്കല്‍ അസ്സിസ്റ്റന്റുമാരെ നിയമിക്കുന്നു. ജില്ലയില്‍ രണ്ട് ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. 21000 രൂപ പ്രതിമാസ ഹോണറേറിയം ലഭിക്കും.

         അംഗീകൃത സര്‍വകലാശാല ബിരുദവും വേര്‍ഡ് പ്രോസസ്സിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായിരിക്കണം. മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.  എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.  മാര്‍ച്ച് അഞ്ചിന് രാവിലെ 10:30 ന് മലപ്പുറം കളക്ടറേറ്റില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍:04832735324

date