Skip to main content

ക്വാറന്റയിന്‍ ലംഘനം: ആരോഗ്യ വകുപ്പ് കേസെടുത്തു

ക്വാറന്റയിനില്‍ കഴിയാതെ കറങ്ങിനടന്ന മൂന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തു. മഹാരാഷ്ട്രയില്‍ നിന്നും ഇതര സംസ്ഥാനക്കാരെ കൊണ്ടുവിട്ട് നാട്ടിലെത്തിയ ഡ്രൈവര്‍മാരാണ് ക്വാറന്റയിന്‍ ലംഘനം നടത്തിയത്. വാര്‍ഡ് അംഗവും പൊലീസും ഇവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞെങ്കിലും തയ്യാറായില്ല. തുടര്‍ന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് എം നാരായണന്‍ നേരിട്ട് കേസെടുത്തത്.
(പി.ആര്‍.കെ നമ്പര്‍ 1648/2020)  

 

date