തോലുകടവ് തീരദേശ റോഡ് മന്ത്രി ജെ മേഴസിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു
ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ തോലുകടവ് നവീകരിച്ച തീരദേശ റോഡ് മന്ത്രി ജെ മേഴസിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളോട് എന്നും അനുഭാവപൂര്‍വം ഇടപെട്ടിട്ടുള്ള സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. തീരദേശ മേഖലയുടെ സമഗ്രവികസനത്തിന് നിരവധിയായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. 1,273 കോടി രൂപയുടെ പദ്ധതികളാണ് തീരദേശ മേഖലയില്‍ നടന്നു വരുന്നത്. ജില്ലയില്‍ മാത്രം 105 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഇതില്‍ ചവറയില്‍ 18.50 കോടി രൂപയാണ് ചെലവഴിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യേശുദാസന്‍ അധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി വിജയകുമാരി, കെ പ്രദീപകുമാരന്‍പിള്ള, ഫാ. ലാസര്‍ പട്ടകടവ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലോട്ടസ് തുടങ്ങിയവര്‍ സന്നിഹിതരായി.
ചവറ മണ്ഡലത്തില്‍ തെക്കുംഭാഗം പഞ്ചായത്തിലെ തോലുകടവ് ജെട്ടി മുതല്‍ ലൂര്‍ദ്പുരം പള്ളി തെക്കുവരെയുള്ള റോഡ് നിര്‍മാണത്തിന് 60 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 460 മീറ്റര്‍ നീളമാണ് റോഡിനുള്ളത്.
(പി.ആര്‍.കെ നമ്പര്‍ 1672/2020)
- Log in to post comments