Skip to main content

നാല് പോളിംഗ് സ്റ്റേഷനുകളുടെ പേരുകള്‍ക്ക് മാറ്റം ജില്ലയിലെ 46 പോളിംഗ് സ്റ്റേഷനുകള്‍ പുനക്രമീകരിക്കും

നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ 46 പോളിംഗ് സ്റ്റേഷനുകള്‍ പുനക്രമീകരിക്കും. നിലവിലെ കെട്ടിടങ്ങളില്‍ നിന്നും സൗകര്യങ്ങള്‍ കൂടിയ കെട്ടിടങ്ങളിലേക്കാണ് മാറ്റി സ്ഥാപിക്കുന്നത്.  പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പോളിംഗ് സ്റ്റേഷനുകളുടെ  മാറ്റം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ ജൂണ്‍ 27 നകം സമര്‍പ്പിക്കാം. ജില്ലയിലെ 1,948 പോളിംഗ് സ്റ്റേഷനുകളില്‍ 46 പോളിംഗ് സ്റ്റേഷനുകള്‍ വേറെ കെട്ടിടത്തിലേക്ക് മാറ്റും. വോട്ടര്‍മാരുടെ  സൗകര്യങ്ങള്‍ കൂടി  കണക്കിലെടുത്താണ് പുനക്രമീകരണം.
നാല് പോളിംഗ് സ്റ്റേഷനുകളുടെ പേരുകള്‍ക്കും മാറ്റം വരുത്തി. പുനലൂര്‍ നിയോജക മണ്ഡലത്തിലെ ഗവണ്‍മെന്റ് ഗേള്‍സ് എല്‍ പി സ്‌കൂളിനെ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളെന്നും ബോയ്‌സ് എച്ച് എസിനെ താലൂക്ക് സമാജം എച്ച് എസ് എസ് എന്നുമാണ് മാറ്റിയിട്ടുള്ളത്. ഇരവിപുരം നിയോജകമണ്ഡലത്തിലെ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് കണ്ടോണ്‍മെന്റ് കൊല്ലത്തിനൊപ്പം ഈസ്റ്റേണ്‍ പോര്‍ഷന്‍ ഓഫ് ദി മിഡില്‍ ബില്‍ഡിംഗ് എന്നുകൂടി ചേര്‍ക്കുകയും  ജി വി എച്ച് എസ് എസ് വാളത്തുംഗലിനെ ജി എച്ച് എസ് എസ് വാളത്തുംഗല്‍ എന്ന് മാറ്റുകയും ചെയ്തു. 24 പോളിംഗ് സ്റ്റേഷനുകളുടെ ലൊക്കേഷനുകള്‍ മാറ്റുന്നതിനും യോഗത്തില്‍ തീരുമാനമായി.
തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ശോഭ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1708/2020)

 

date