Skip to main content

കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍

കൊല്ലം കോര്‍പ്പറേഷനില്‍പ്പെട്ട മുണ്ടയ്ക്കല്‍, കന്റോണ്‍മെന്റ്, ഉദയമാര്‍ത്താണ്ഡപുരം എന്നീ ഡിവിഷനുകളുലെ സബ് വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ച് നിശ്ചയിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.
കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ എസ് എന്‍ കോളജ് ജങ്ഷന്‍ മുതല്‍ കപ്പലണ്ടിമുക്ക് വരെയുള്ള റോഡും കപ്പലണ്ടിമുക്കില്‍ നിന്നും ഇടത് തിരഞ്ഞ് കടപ്പാക്കട ഭാഗത്തേക്കുള്ള റോഡില്‍ ജവഹര്‍ ജങ്ഷന്‍ വരെയുള്ള റോഡും ജവഹര്‍ ജങ്ഷനില്‍ നിന്നും വലത് തിരിഞ്ഞ് ജെ എന്‍ ആര്‍ എ നഗര്‍-വയല്‍തോപ്പ് ഭാഗം വരെയുള്ള റോഡും കപ്പലണ്ടി മുക്കില്‍ നിന്നും വലത് തിരിഞ്ഞ് റെയില്‍വേ ക്രോസ് കഴിഞ്ഞ് എഫ് എഫ് ആര്‍ എ-19 വഴി പഴയ ഷാജീസ് വീനസ് റോഡും കെ പി അപ്പന്‍ റോഡില്‍ മില്‍ട്ടണ്‍ പ്രസ് വരെയും കൂടാതെ പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ നിലവിലുള്ള കണ്ടെയിന്‍മെന്റ് സോണായ കല്ലാറിന് പുറമേ ചെമ്മന്തൂര്‍, മുസാവരി, നെടുംകയം, ചാലക്കോട്, ടൗണ്‍ എന്നീ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി നിശ്ചയിച്ചു.
നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ•ന ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 6, 7, 9 വാര്‍ഡുകള്‍, മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15, 16 വാര്‍ഡുകള്‍, ഇട്ടിവ ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡ്, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 8, 10, 11, 13 എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും. കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഇ എസ് എം കോളനി(വാര്‍ഡ് 4), റോഡ് മല(5), അമ്പതേക്കര്‍(6), അമ്പലം(7), ചോഴിയക്കോട്(8) എന്നിവയും ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ അച്ചന്‍കോവില്‍ക്ഷേത്രം(1), അച്ചന്‍കോവില്‍(2), ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ ഹോട്ട്‌സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
(പി.ആര്‍.കെ നമ്പര്‍ 1712/2020)

date