Skip to main content

മാസ്‌ക് വിതരണം നടത്തി

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖത്തല അഡീഷണല്‍  ഐ സി ഡി എസിന്റെ നേതൃത്വത്തില്‍ മാസ്‌ക് വിതരണം നടത്തി. സി ഡി പി ഒ സിന്ധുവിന്റെ നേതൃത്വത്തില്‍  പെരുമ്പുഴ ഇലക്ട്രിസിറ്റി ഓഫീസ്, കുണ്ടറ പൊലീസ് സ്റ്റേഷന്‍, സബ് ട്രഷറി, ഇളമ്പള്ളൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായാണ് വിതരണം ചെയ്തത്. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച 600 കോട്ടണ്‍  മാസ്‌കുകളാണ്  വിതരണം ചെയ്തത്. സ്‌കൂള്‍ കൗണ്‍സിലര്‍മാരായ സ്മിത, അഞ്ജലി ദാസ്, അയിഷ, അങ്കണവാടി വര്‍ക്കര്‍ ഷൈലജ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1716/2020)

 

date