ഒ ഇ സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി ബി എസ് ഇ/ഐ സി എസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം.
സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന് ജൂലൈ 31 നകം ലഭ്യമാക്കണം. അംഗീകൃത അണ്‍ എയ്ഡഡ്, സി ബി എസ് ഇ/ഐ സി എസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രിക്ക് ശേഷം ലഭ്യമാകുന്ന ലിസ്റ്റിന്റെ പ്രിന്റ്ഔട്ട് ബന്ധപ്പെട്ട ഡി ഇ ഒ/എ ഇ ഒ മേലൊപ്പ് വച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. അര്‍ഹമായ തുക വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും. വിശദവിവരങ്ങള്‍ www.bcdd.kerala.gov.in വെബ്‌സൈറ്റിലും ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും ലഭിക്കും. ഫോണ്‍: 0484-2983130, 2429130.
(പി.ആര്‍.കെ നമ്പര്‍ 1719/2020)
- Log in to post comments