Skip to main content

ചന്ദനത്തോപ്പ് ഐ ടി ഐ സാനിറ്റൈസര്‍ ഡിസ്‌പെന്‍സിംഗ്   യൂണിറ്റുകള്‍ നിര്‍മിച്ചു നല്‍കി

മിതമായ നിരക്കില്‍  സാനിറ്റൈസര്‍  ഡിസ്‌പെന്‍സിംഗ്  യൂണിറ്റുകള്‍ നിര്‍മിച്ച് നല്‍കി ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ. കലക്‌ട്രേറ്റില്‍  സ്ഥാപിക്കേണ്ട ആദ്യ  യൂണിറ്റ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ചന്ദനത്തോപ്പ് ഐ ടി ഐ വൈസ് പ്രിന്‍സിപ്പല്‍ വി രജനിയില്‍  നിന്നും ഏറ്റുവാങ്ങി. ഹാര്‍ബര്‍  മേഖലകളില്‍ ഇത്തരത്തിലുള്ള സംവിധാനം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
കാലു കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സിംഗ്  യൂണിറ്റിന് 400 രൂപയാണ് വില. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചന്ദനത്തോപ്പ് ഐ റ്റി ഐ യിലെ പി ടി എ യുടെ സഹകരണത്തോടെയാണ്  ഇവ  നിര്‍മ്മിച്ചത്
  കലക്‌ട്രേറ്റ്  കൂടാതെ ജില്ലാ പഞ്ചായത്ത് ഓഫീസ്, പട്ടികജാതി ക്ഷേമകാര്യ ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, പെരിനാട് പഞ്ചായത്ത് എന്നിവിടങ്ങളിലും ഐ ടി ഐ അധികൃതര്‍ സാനിറ്റൈസര്‍  ഡിസ്‌പെന്‍സിംഗ്  യൂണിറ്റുകള്‍ കൈമാറി. കൂടുതല്‍ യൂണിറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ വി രജനി പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 1723/2020)

 

date