Skip to main content

ഇന്നലെ(ജൂണ്‍ 26) രോഗമുക്തരായത് 10 പേര്‍

ജില്ലയില്‍ ഇന്നലെ(ജൂണ്‍ 26) 10 പേരാണ് കോവിഡ് രോഗമുക്തരായത്. മേയ് 22ന് കോവിഡ് സ്ഥിരീകരിച്ച വെട്ടിക്കവല സ്വദേശി(54 വയസ്), മേയ് 23 ന് കോവിഡ് സ്ഥിരീകരിച്ച തൃക്കടവൂര്‍ സ്വദേശി(58), മേയ് 31 ന് കോവിഡ് സ്ഥിരീകരിച്ച ഏരൂര്‍ സ്വദേശി(22), ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ചവരായ തെ•ല സ്വദേശി(19), കാവനാട് സ്വദേശിനി(24) കരുനാഗപ്പള്ളി സ്വദേശിനി(22), മൈനാഗപ്പള്ളി ഇടമനശ്ശേരി സ്വദേശി(42), ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ചവരായ തഴവ സ്വദേശിനി(9), മൈനാഗപ്പള്ളി നോര്‍ത്ത് സ്വദേശി(58), ജൂണ്‍ 18 ന് കോവിഡ് സ്ഥിരീകരിച്ച മയ്യനാട് സ്വദേശിനി(25) എന്നിവരാണ് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടത്.  
(പി.ആര്‍.കെ നമ്പര്‍ 1725/2020)

date