Post Category
കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ്
പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍് കോപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കൈത്തറി വികസന കോര്പ്പറേഷന് (ഹാന്‍വീവ്) ഷോറൂമില്‍ കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ്. ജൂലൈ ഒന്ന് മുതല്‍ 20 വരെ എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും റിബേറ്റ് അനുവദിക്കും. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി നിര്‍വ്വഹിച്ചു. സെറ്റ് മുണ്ടുകള്‍, സെറ്റ് സാരി, ബെഡ് ഷീറ്റുകള്‍, ഷര്‍ട്ടിങ്ങുകള്‍, കൈത്തറി മാസ്കുകള്‍ എന്നിവ ലഭിക്കുമെന്ന് ഷോറൂം-ഇന്‍-ചാര്‍ജ്ജ് അറിയിച്ചു.
date
- Log in to post comments