Post Category
നേത്ര പരിശോധന കാംപ് അഞ്ചിന്
തിമിര നിര്‍ണയ കാംപും പ്രമേഹ ബാധിതര്‍ക്കുളള നേത്ര പരിശോധനയും മാര്‍ച്ച് അഞ്ചിന് രാവിലെ 10 മുതല്‍ 12 വരെ പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധരാണ് കാംപില്‍ നേത്ര പരിശോധന നടത്തുക. പങ്കെടുക്കേണ്ടവര്‍ പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ നേത്ര വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments