Post Category
ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ(ജൂലൈ 4)
മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഉള്‍നാടന്‍ മേഖലയില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. 16 ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ(ജൂലൈ 4) ഉച്ചയ്ക്ക് 12 ന് കുണ്ടറ കച്ചേരി മുക്കിലെ സഹൃദയ കാലാകേന്ദ്രത്തില് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ഉള്‍നാടന്‍ മേഖലയിലെ മത്സ്യഫെഡിന്റെ പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളും പ്രദേശികമായ ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍, അങ്കണവാടികള്‍ എന്നിവയുമായി സഹകരിച്ച് കെ എസ് എഫ് ഇ യുടെ സഹായത്തോടെയാണ് ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. കുണ്ടറ, പേരയം, പെരിനാട്, പനയം എന്നീ പഞ്ചായത്തുകളിലെ 16 കേന്ദ്രങ്ങളിലാണ് പഠനകേന്ദ്രം ആരംഭിക്കുന്നത്.
(പി.ആര്.കെ നമ്പര്‍ 1774/2020)
date
- Log in to post comments