പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഇനി സാഗി പഞ്ചായത്ത്
കൊട്ടാരക്കര ബ്ലോക്കിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിനെ 'സന്‍സദ് ആദര്‍ശ് ഗ്രാമയോജന' പദ്ധതിയില്‍ സാഗി ഫേസ് രണ്ടില്‍ ഉള്‍പ്പെടുത്തി. പൂയപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്തിന്റെ സുസ്ഥിരമായ വികസനം നടപ്പാക്കുന്നതിന് സാഗി പദ്ധതി ഉപയോഗിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് സാഗി പദ്ധതി നിലവില്‍ വരുന്നതിലൂടെ സാധ്യമാകും. സാഗി പദ്ധതിയുടെ വരവ് അറിയിച്ച് കൊണ്ട് പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്ന് പഞ്ചായത്തിന്റെ വികസന സ്ഥിതി മനസിലാക്കുന്നതിന് സര്‍വ്വേ നടത്തും.
സര്‍വേയിലൂടെ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് വില്ലേജ് ഡെവലപ്‌മെന്റ് പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുകയും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പില്‍ വരുത്തുന്നതുമാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ റാവുത്തര്‍ അധ്യക്ഷനായി. സാഗി ചാര്‍ജ്ജ് ഓഫീസര്‍ സൗമ്യ ഗോപാലകൃഷ്ണന്‍ എ ഡി സി(പി എ) പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗിരിജകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ വൈ രാജന്‍, വേണുഗോപാല്‍, ഷൈലജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസന്‍ മാണി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജശേഖരന്‍ പിള്ള, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി എസ് പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1775/2020)
- Log in to post comments