Skip to main content

ഖാദി മാസ്‌ക്ക് വിപണിയിൽ

 

ആലപ്പുഴ:കോവിഡ് മഹാമാരി അതി ജീവനത്തിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡും കൈകോർക്കുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിനായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഖാദി മാസ്‌ക്ക് വിപണിയിലിറക്കി. അണുവിമുക്തമാക്കിയ പരുത്തി തുണി കൊണ്ടുള്ള മാസ്‌ക്കുകളുടെ ഗുണമേന്മ ഇതിനോടകം അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഖാദി മാസ്‌ക്ക്  പ്രകൃതിദത്തവും സംശുദ്ധവും കഴുകി ഇസ്തിരി ഇട്ട് ഉപയോഗിക്കാവുന്നതുമാണ്. ആലപ്പുഴയിലെ ഖാദി ഗ്രാമ സൗഭാഗ്യയിലും , ചേർത്തലയിലെ ഖാദി ഗ്രാമ സൗഭാഗ്യയിലും ഖാദി സൗഭാഗ്യയുടെ കായംകുളം , വെൺമണി , ചാരുംമൂട് എന്നീ വിൽപന ശാലകളിലും ലഭിക്കും.ഫോൺ 0477 2252341 .

date