Skip to main content

വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കണം

ജില്ലയിലെ ഓട്ടോറിക്ഷ, ടാക്‌സി, കോണ്‍ട്രാക്റ്റ് കാരേജ്, സ്റ്റേറ്റ് കാരേജ് വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍ രാജീവ് അറിയിച്ചു. കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. ഡ്രൈവര്‍ ക്യാബിന്‍ അക്രലിക്ക് ഷീറ്റ് കൊണ്ട് വേര്‍തിരിക്കാത്ത വാഹന ഉടമകള്‍ക്കെതിരെ നടപടി എടുക്കും. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ആര്‍ ടി ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1878/2020)
 

date