ദേശീയപാതാ വികസനം; വിചാരണ ജൂലൈ 24 മുതല്‍
ദേശിയപാതാ വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കാവനാട് സ്പെഷ്യല്‍ തഹസീല്‍ദാര്‍(എല്‍ എ) എന്‍ എച്ച് എ ഐ യൂണിറ്റ് നമ്പര്‍-3 ഓഫീസ് പരിധിയില്‍ വരുന്ന വടക്കുംതല, പ•ന, ചവറ, നീണ്ടകര വില്ലേജുകളിലെ വസ്തു ഉടമകളുടെ ദേശിയപാതാ നിയമപ്രകാരമുള്ള വിചാരണ ജൂലൈ 24 ന് ആരംഭിക്കും. ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിലെ സേവ്യേര്‍സ് ആര്‍ക്കേഡ് ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിചാരണ നടത്തും.
വടക്കുംതല വില്ലേജ് - ജൂലൈ 24 ഉച്ചയ്ക്ക് 1.30 മുതല്‍ ജൂലൈ 27 ന് ഉച്ചയ്ക്ക് 12 വരെ. പ•ന വില്ലേജ് - ജൂലൈ 27 ന് ഉച്ചയ്ക്ക് 1.30 മുതല്‍ ജൂലൈ 28 ന് ഉച്ചയ്ക്ക് ഒന്നുവരെ. ചവറ വില്ലേജ് - ഓഗസ്റ്റ് 12 ന് ഉച്ചയ്ക്ക് 1.30 മുതല്‍ ഓഗസ്റ്റ് 14 ന് ഉച്ചകഴിഞ്ഞ് 3.30 വരെ. നീണ്ടകര വില്ലേജ് - ഓഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 1.30 മുതല്‍ ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് ഒന്നുവരെ.
കക്ഷികള്‍ നോട്ടീസില്‍ പറയുന്ന രേഖകളും അവയുടെ പകര്‍പ്പുകളുമായി വിചാരണ സമയത്ത് ഹാജരാകണമെന്ന് കാവനാട് സ്പെഷ്യല്‍ തഹസീല്‍ദാര്‍ എം ഉഷാകുമാരി അറിയിച്ചു. വിശദ വിവരങ്ങള്‍ 0474-2771727 നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 1881/2020)
- Log in to post comments