Skip to main content

മുട്ടക്കോഴി വിതരണം

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വീട്ടമ്മമാര്‍ക്ക് വാര്‍ഡ് തലത്തില്‍ മുട്ടക്കോഴി വിതരണം നടന്നു. ശ്രീരാമപുരത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ സിന്ധു കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
രണ്ട് ഘട്ടങ്ങളായി 23,000 ത്തോളം കുഞ്ഞുങ്ങളെ 23 വാര്‍ഡുകളിലായി വിതരണം ചെയ്യും. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ വാര്‍ഡിലേയും 100 വീട്ടമ്മമാര്‍ക്ക് അഞ്ച് കുഞ്ഞുങ്ങള്‍ വീതം നല്‍കി.
കല്ലുവാതുക്കല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എല്‍ രജനി, എന്‍ ശാന്തിനി, പഞ്ചായത്തംഗങ്ങളായ എസ് സന്തോഷ്, ടി ആര്‍ കൃഷ്ണലേഖ, മൃഗസംരക്ഷണ വകുപ്പ് നിര്‍വ്വഹണ ഉദ്യോഗസ്ഥ ഡോ ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1883/2020)
 

date