പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്തു
ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധന നടത്തുന്നതിനും ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതിനുള്ള പി.പി.ഇ. കിറ്റുകള്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പി.പി.ഇ കിറ്റുകള്‍ ഏറ്റുവാങ്ങി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീനയ്ക്ക് കൈമാറി.
സ്‌പോണ്‍സര്‍ഷിപ്പിലൂടെ ശേഖരിച്ച കിറ്റുകളില്‍ 1000 പി.പി.ഇ.കിറ്റുകളാണ് കലക്ടറേറ്റില്‍ കൈമാറിയത്. ബാക്കിയുള്ള 1000 കിറ്റുകള്‍ വരും ദിവസങ്ങളില്‍ എത്തിച്ചു നല്‍കും. 10 ലക്ഷം രൂപയുടെ പി.പി.ഇ കിറ്റുകളാണ് ആരോഗ്യ വകുപ്പിന് നല്‍കിയത്. കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി വരുന്ന കൊണ്ടോട്ടി, മലപ്പുറം നഗരസഭ, ചേലേമ്പ്ര, പള്ളിക്കല്‍, പെരുവള്ളൂര്‍, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തു കളിലേക്ക് പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ എം.എല്‍.എമാരായ പി. ഉബൈദുള്ള, പി. അബ്ദുള്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments