Skip to main content

അഡ്മിഷന്‍ ആരംഭിച്ചു

    അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്ക് മാനേജ്‌മെന്റ്,  പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.  എസ്.എസ്.എല്‍.സി, പ്ല്‌സടു, ഡിഗ്രി എന്നിവയാണ് യോഗ്യത. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം, ഇന്റര്‍വ്യൂ, കരിയര്‍ ഡവലപ്‌മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. റഗുലര്‍ ബാച്ചുകള്‍ക്കു പുറമേ ഞായറാഴ്ച്ച ബാച്ചുകളും ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 8590082853.
 

date