Post Category
രക്തദാനം നടത്തി
രക്തദാന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ രക്തവാഹിനിയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലെ രക്തദാതാക്കളെ സംഘടിപ്പിച്ച് ജനറല്‍ ആശുപത്രി രക്ത ബാങ്കില്‍ രക്തദാനം നടത്തി. രക്ത വാഹിനിയുടെ ജില്ലയിലെ ഇരുപതാമത്തെ ബസ്സാണ് രക്തദാനത്തിനായി എത്തിച്ചേര്‍ന്നത്. മുപ്പതു പേരെ സ്‌ക്രീന്‍ ചെയ്ത് അതില്‍ നിന്നും യോജ്യരായ 20 പേര്‍ രക്ത ദാനം നടത്തി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറുൂഖ് വി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി. ആന്‍ഡ് എയഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ.പി.പി.പ്രമോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല എയ്ഡ്സ് നിയന്ത്രണ യൂണിറ്റിലെ പ്രിയേഷ് എന്‍.ടി.നന്ദി പറഞ്ഞു.
date
- Log in to post comments