Skip to main content

ഇരിങ്ങാലക്കുടയിലും മുരിയാടും ബാങ്കുകൾ ഇന്ന് (ജൂലൈ 30) പ്രവർത്തിക്കും; ഇടപാടുകാർക്ക് പ്രവേശനമില്ല

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ബാങ്കുകൾക്ക് ഇന്ന് (ജൂലൈ 30) മാത്രം രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ പരിമിതമായ ജീവനക്കാരുമായി പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പക്ഷേ, ഇടപാടുകാർക്ക് പ്രവേശനമുണ്ടാവില്ല. ജീവനക്കാരുടെ എണ്ണം പരമാവധി അഞ്ചോ അല്ലെങ്കിൽ ആകെ ജീവനക്കാരുടെ പകുതി, ഇതിൽ ഏതാണ് കുറവ് അതായിരിക്കണം. മറ്റ് ജില്ലകളിൽനിന്നും, ട്രിപ്പിൾ ലോക്ക് ഡൗൺ, കണ്ടെയ്ൻമെൻറ് സോൺ പ്രദേശങ്ങളിൽനിന്നുമുള്ള ജീവനക്കാർക്ക് ജോലി ചെയ്യാൻ അനുമതിയില്ല. ബാങ്കിൽ സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചിരിക്കണമെന്നും വ്യക്തമാക്കി.
 

date