Post Category
അപേക്ഷാ തിയ്യതി നീട്ടി
പഴയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന പഠനമുറി നിർമ്മിക്കുന്നതിനുള്ള സഹായം നൽകൽ, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് എന്നീ പദ്ധതികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയ്യതി നീട്ടി. കോവിഡ് 19 സാഹചര്യത്തിൽ വിവിധ പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതിനാൽ പലർക്കും അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യത്തിലാണിത്. രണ്ട് ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം സ്വീകരിക്കുന്ന അന്തിമ തിയ്യതി ആഗസ്ത് 10 ആയിരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.തങ്കമ്മ അറിയിച്ചു.
date
- Log in to post comments