ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
കുഴല്‍മന്ദം സാമൂഹിക ആരോഗ്യകേന്ദ്രത്തിനു കീഴില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേയ്ക്ക് താല്ക്കാലികാടിസ്ഥാനത്തില് ഡാറ്റാ എന്‍ട്രിഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. 25 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്കും കുഴല്‍മന്ദം ബ്ലോക്കില്‍ സ്ഥിരതാമസക്കാരായവര്‍ക്കും മുന്‍ഗണന. കരാറടിസ്ഥാനത്തില്‍ 89 ദിവസത്തേക്കോ , ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെയോ ആയിരിക്കും നിയമനം. താല്പര്യമുള്ളവര് ഓഗസ്റ്റ് നാലിന് രാവിലെ 11ന് യോഗ്യത, വയസ് , പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. പ്ലസ് ടുവും പി.ജി.ഡി.സി.എ, ഡി.സി.എ , ആറു മാസത്തില്‍ കുറയാത്ത കമ്പ്യൂട്ടര്‍ കോഴ്സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ - 04922 274350
- Log in to post comments