ഫയാസിന്റെ ശുഭാപ്തി വിശ്വാസത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
പരാജയങ്ങൾക്ക് മുന്നിൽ കാലിടറാതെ, പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകാൻ ഓർമിപ്പിക്കുന്ന നിഷ്‌ക്ളങ്കമായ വാക്കുകളുമായി വൈറലായ മുഹമ്മദ് ഫയാസെന്ന നാലാംക്ലാസുകാരന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം.
എത്ര വലിയ പ്രശ്നങ്ങൾക്കു നടുവിലും തളരാതെ മുന്നോട്ടുപോകാൻ ഒരു സമൂഹത്തിന്റെ ഇന്ധനമായി മാറേണ്ടത് ശുഭാപ്തിവിശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ഉത്തരവാദിത്വം നമ്മുടെ കുഞ്ഞുങ്ങളേറ്റെടുത്ത് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം അനിർവചനീയമാണ്. നാലാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഫയാസ് എന്ന കൊച്ചുമിടുക്കന്റെ വാക്കുകൾ നമ്മളൊന്നാകെ സ്വീകരിച്ച് ഹൃദയത്തോടു ചേർത്തതും ഇതുകൊണ്ടാണ്.
തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ നിന്നൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ബാക്കി തുക ഒരു നിർദ്ധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിനായി നീക്കിവെയ്ക്കുകയും ചെയ്തു.
ഏവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹികബോധമാണ് ഒരു കൊച്ചുകുട്ടി നമുക്ക് പകർന്നു തന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 2619/2020
- Log in to post comments