Skip to main content

സംസ്ഥാനത്തെ മുഴുവൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിലും എൻ.എസ്.ക്യു.എഫ്. പാഠ്യപദ്ധതി നടപ്പിലാക്കി സർക്കാർ ഉത്തരവായി

സംസ്ഥാനത്തെ 288 വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിലെ 857 ബാച്ചുകളിൽ കൂടി എൻ.എസ്.ക്യു.എഫ് പാഠ്യപദ്ധതി നടപ്പാക്കാൻ സർക്കാർ ഉത്തരവായി.  101 സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2018-19, 2019-20 അദ്ധ്യയന വർഷങ്ങളിലായി എൻ.എസ്.ക്യു.എഫ്. പദ്ധതി നടപ്പിലാക്കിയിരുന്നു. ഇന്നത്തെ ഉത്തരവോടെ സംസ്ഥാനത്തെ ആകെയുള്ള 389 വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിലും ഈ അദ്ധ്യയന വർഷം മുതൽ എൻ.എസ്.ക്യു.എഫ്. പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ്.
പി.എൻ.എക്‌സ്. 2584/2020

date