Skip to main content

ആര്‍ദ്രം മിഷന്‍; മൂന്നാം ഘട്ട സംസ്ഥാന തല ഉദ്ഘാടനം നാളെ   ജില്ലയിലെ എട്ട് എഫ്എച്ച്‌സികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതിയുടെ മൂന്നാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം നാളെ (ആഗസ്ത് 3) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയാകും. വീഡിയോ കോണ്‍ഫറന്‍സില്‍ രാവിലെ 10.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടക്കും. മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ 102 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.
ജില്ലയില്‍ നിന്നും പുളിങ്ങോം, എരമം - കുറ്റൂര്‍, കഞ്ഞിമംഗലം, ഉദയഗിരി, ചിറക്കല്‍, എളയാവൂര്‍, കൂടാളി, അഞ്ചരക്കണ്ടി എന്നീ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 11 ഉം രണ്ടാം ഘട്ടത്തില്‍ ആറും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരുന്നു.  കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉദ്ഘാടന ചടങ്ങ്.
https://youtu.be/a41GwJ7c8z4, https://www.facebook.com/kkshailaja, https://www.instagram.com/shailajateacher/, https://twitter.com/shailajateacher എന്നിവയില്‍ ഉദ്ഘാടനച്ചടങ്ങ് തത്സമയം കാണാം

date